ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല; പ്രത്യേക പാക്കേജാണ് നല്‍കുക: അരുണ്‍ ജെയ്റ്റ്‌ലി

ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജാണ് ലഭ്യമാക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റി
ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല; പ്രത്യേക പാക്കേജാണ് നല്‍കുക: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജാണ് ലഭ്യമാക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റി. എന്നാല്‍ അത് പ്രത്യേക പദവിയില്‍ നിന്ന് വ്യത്യാസമൊന്നുമില്ലെന്നും സാമ്പത്തിക കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജെന്ന് വിശേഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പ്രത്യേക പാക്കേജിലും പ്രത്യേക പദവിക്ക് ലഭിക്കുന്ന അതേ രൂപത്തിലുള്ള എല്ലാ സഹായവും ലഭിക്കും. പക്ഷെ അതിനെ പാക്കേജെന്ന് വിളിക്കുക മാത്രമാണ് ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തിന്റെ സമയത്തും ആന്ധ്രയ്ക്ക് 4000 കോടി രൂപ സഹായമായി അനുവദിച്ചിട്ടുണ്ട്. ഇനി 138 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്.

മറ്റുള്ള സംസ്ഥാനങ്ങളിലെന്ന പോലെ  ആന്ധ്രയ്ക്കും സാമ്പത്തിക വിഹിതം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രശ്‌നം കൊണ്ട് ഫണ്ട് ലഭ്യത വര്‍ധിക്കില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രവിഹിതം തുല്യരീതിയില്‍ ലഭിക്കാനുള്ള അവകാശമുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യം പിന്‍വലിക്കുമെന്ന ടി.ഡി.പി(തെലുങ്കു ദേശം പാര്‍ട്ടി)യുടെ ഭീഷണി നിലനില്‍ക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പിയുമായി സഖ്യത്തിലാണ് ടി.ഡി.പി. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാര്‍ ജന്തര്‍മന്ദറില്‍ സമരത്തിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com