സംഘപരിവാര്‍ സൈദ്ധാന്തികന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം ; ആറുപേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് ഇടതുവിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു
സംഘപരിവാര്‍ സൈദ്ധാന്തികന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം ; ആറുപേര്‍ കസ്റ്റഡിയില്‍


കൊല്‍ക്കത്ത :  ത്രിപുരയില്‍ ലെനിന്‍ പ്രതിമ ആക്രമിക്കപ്പെട്ടതിന് പിന്നാലെ, പശ്ചിമ ബംഗാളില്‍ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം. കൊല്‍ക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്യോറത്തല ക്രിമിറ്റോറിയത്തിലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയാണ് ഒരു സംഘം ഭാഗികമായി തകര്‍ക്കുകയും മുഖം കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് ജാദവ്പൂര്‍ സര്‍വകലാശാലയിലെ തീവ്ര ഇടതുവിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരായ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിങ്കളാഴ്ചയാണ് ബെലോണിയിയില്‍ ലെനിന്റെ പ്രതിമ ഒരു സംഘം ബിജെപിക്കാര്‍ തകര്‍ത്തത്. ഇന്നലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയും ഒരു സംഘം തകര്‍ത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com