കര്‍ണാടക ലോകായുക്തക്ക് ചേംബറില്‍ വെച്ച് കുത്തേറ്റു

പരാതി നല്‍കാനായി ഓഫീസിലെത്തിയ ശര്‍മ അഞ്ച് മിനിറ്റിന് ശേഷം ലോകായുക്തയുടെ ചേംബറില്‍ കയറുകയായിരുന്നു. പിന്നീട് ജസ്റ്റിസിന്റെ നിലവിളി കേട്ട ശേഷം സഹപ്രവര്‍ത്തകര്‍ ഓടിയെത്തുകയായിരുന്നു 
lokayukta
lokayukta

ബംഗളൂരു: കര്‍ണാട ലോകായുക്ത ജഡ്ജി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളുരൂവിലെ ലോകായുക്ത ഓഫീസില്‍ വെച്ചാണ് ആക്രമി ജസ്റ്റിസിനെ കുത്തിയത്. കുത്തേറ്റ ജഡ്ജിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പരാതി നല്‍കാനായി ഓഫീസിലെത്തിയ ശര്‍മ അഞ്ച് മിനിറ്റിന് ശേഷം ലോകായുക്തയുടെ ചേംബറില്‍ കയറുകയായിരുന്നു. പിന്നീട് നിലവിളി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയതിന് പിന്നാലെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ജസ്റ്റിസിനെ കണ്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ആക്രമത്തില്‍ പരുക്കേറ്റ ജസ്റ്റിസിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിരപ്പിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ തുംകുരു സ്വദേശി അജിത് ശര്‍മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമണത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com