പ്രതിമ തകര്‍ക്കല്‍: അതൃപ്തിയറിയിച്ച് പ്രധാനമന്ത്രി, കര്‍ശന നടപടിക്ക് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
പ്രതിമ തകര്‍ക്കല്‍: അതൃപ്തിയറിയിച്ച് പ്രധാനമന്ത്രി, കര്‍ശന നടപടിക്ക് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ക്കു നേരെ നടന്ന ആക്രണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം സംഭവങ്ങളെ കര്‍ശന നടപടികളോടെ നേരിടാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ത്രിപുരയിലും പിന്നീട് തമിഴ്‌നാട്ടിലും പ്രതിമകള്‍ക്കു നേരെ അക്രമമുണ്ടായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചു. ഇതിനു പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്ത്ര മന്ത്രാലയത്തിന്റെ നിര്‍ദേശമെത്തിയത്.

പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി ആഭ്യന്ത്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ത്രിപുരയില്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ലെനിന്റെ രണ്ടു പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രി തമിഴ്‌നാട്ടില്‍ പെരാര്‍ ഇവി രാമസ്വാമി നായ്ക്കറുടെ പ്ര്തിമയും തകര്‍ക്കപ്പെട്ടു. പ്രതിമ തകര്‍ക്കുന്നതിന് ആ്ഹ്വാനം  ചെയ്ത് ബിജെപി നേതാവ് എച്ച് രാജ സാമൂഹ്യമാധ്യമത്തില്‍ കുറിപ്പെഴുതിയതിനു പിന്നാലെയാണ് പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ച പശ്ചിമ ബംഗാളില്‍ ജനസംഘം നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com