പൊലീസ് സ്‌കൂട്ടറില്‍ ചവിട്ടി, ഗര്‍ഭിണി വണ്ടിയില്‍ നിന്ന് വീണു മരിച്ചു

ഹെല്‍മറ്റ് ധരിക്കാത്തതിനെത്തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടറിനെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്
പൊലീസ് സ്‌കൂട്ടറില്‍ ചവിട്ടി, ഗര്‍ഭിണി വണ്ടിയില്‍ നിന്ന് വീണു മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ പൊലീസ് ചവിട്ടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി റോഡില്‍ വീണു മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയിലാണ് സംഭവമുണ്ടായത്. നാല് മാസം ഗര്‍ഭിണിയായ ഉഷയാണ് പൊലീസിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. ഹെല്‍മറ്റ് ധരിക്കാത്തതിനെത്തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടറിനെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. സംഭവം വലിയ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. 

ഇത് കൊലപാതകമാണ്, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് തങ്ങളെ പിന്തുടരുകയും ബൈക്കില്‍ ചവിട്ടുകയുമായിരുന്നു. മരിച്ച ഉഷയുടെ ഭര്‍ത്താവ് രാജ പറഞ്ഞു. സംഭവം വിവാദമായതോടെ ആരോപണ വിധേയനായ ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. 

കഴിഞ്ഞ ദിവസം പൊലീസിനെതിരേ നിരവധി പേരാണ് തെരുവില്‍ ഇറങ്ങിയത്. നിരവധി പൊലീസ് വാഹനങ്ങളുടെ നേര്‍ക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com