സ്വന്തം ത്രിവര്‍ണ പതാകയുമായി കര്‍ണാടക; സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി

കോണ്‍ഗ്രസ് വിഭജനത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നത്. സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി. അതേസമയം സര്‍ക്കാര്‍ ജനങ്ങളുടെ ആഗ്രഹമാണ് സഫലമാക്കിയതെന്ന് കോണ്‍ഗ്രസ്‌ 
സ്വന്തം ത്രിവര്‍ണ പതാകയുമായി കര്‍ണാടക; സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി

ബംഗളൂരു: മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള ത്രിവര്‍ണ പതാകയുമായി കര്‍ണാടക. നാദ ധ്വജ എന്ന് പേരിട്ട പതാകക്ക് സംസ്ഥാന കാബിനറ്റ് അംഗീകാരം നല്‍കി. കര്‍ണാടകയുടെ ചിഹ്നമായ ഗണ്ഢ ബരുണ്ട എന്ന മിത്തിക്കല്‍ പക്ഷിയും പതാകയുടെ മധ്യത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പതാക കേന്ദ്രത്തിന് അയച്ചുനല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും പതാകകള്‍ ഉണ്ടാക്കാമെന്നും നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തേ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരു പതാക സര്‍ക്കാറും കന്നഡ സംഘടനകളും അനൗദ്യോഗികമായി ഉപയോഗിച്ചിരുന്നു. സര്‍ക്കാര്‍ ചടങ്ങുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പതാക വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പതാക രൂപകല്‍പ്പന ചെയ്യിപ്പിച്ചത്.

പതാക രൂപകല്‍പ്പന ചെയ്യാനുള്ള കമ്മിറ്റിക്കെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് വിഭജനത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം.  എന്നാല്‍ ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കിയ ബിജെപി വിമര്‍ശനത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. കര്‍ണാടകത്തിലെ മുതിര്‍ന്ന എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖറ പാട്ടില്‍ സിദ്ധരാമയ്യയുടെ നടപടി ചരിത്രപരമായ നീക്കം എന്നാണ് വിശേഷിപ്പിച്ചത്. ജനതയോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് ഈ നടപടിയിലൂടെ പ്രകടമായതെന്നും അ്‌ദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com