മഹാരാഷ്ട്രയെ ചുവപ്പു കടലാക്കി കര്‍ഷക പ്രക്ഷോഭം; ലോങ് മാര്‍ച്ച് ശക്തിപ്രാപിക്കുന്നു(വീഡിയോ) 

എഐകെഎസിന്റെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടക്കുന്ന കര്‍ഷക പ്രക്ഷോഭ റാലിയില്‍ പങ്കെടുക്കുന്നത് മുപ്പതിനായിരത്തിന് മുകളില്‍ കര്‍ഷകരാണ് 
മഹാരാഷ്ട്രയെ ചുവപ്പു കടലാക്കി കര്‍ഷക പ്രക്ഷോഭം; ലോങ് മാര്‍ച്ച് ശക്തിപ്രാപിക്കുന്നു(വീഡിയോ) 

ഹാരാഷ്ട്രയെ പിടിച്ചു കുലുക്കി കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. എഐകെഎസിന്റെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടക്കുന്ന കര്‍ഷക പ്രക്ഷോഭ റാലിയില്‍ പങ്കെടുക്കുന്നത് മുപ്പതിനായിരത്തിന് മുകളില്‍ കര്‍ഷകരാണ്. ഈ മാസം 12ന്  മാര്‍ച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലെത്തും. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. 

നാസിക്കില്‍ നിന്ന് അല്ലാതെയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ചുകള്‍ ആരംഭിച്ചിട്ടുണ്ട്. 
സ്വനാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം, കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളണം, ഉത്പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കണം എന്നിവയാണ് കര്‍ഷകരുടെ പ്രധാന  ആവശ്യങ്ങള്‍. ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനത്ത് മാസങ്ങളായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. 

ബുള്ളറ്റ് ട്രെയിനിന്റെയും സുപ്പര്‍ ഹൈവേയുടേയും പേര് പറഞ്ഞ് കര്‍ഷകരില്‍ നിന്ന് ഭൂമി ബലമായി പിടിച്ചെടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി അംഗീകരിച്ചു തരില്ലെന്ന് എഐകെഎസ് സെക്രട്ടറി രാജു ദേശ്‌ലേ പറഞ്ഞു. 

ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. രാജസ്ഥാനിലേയും മധ്യപ്രദേശിലെയും കര്‍ഷക സമരങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ ദേശീയ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com