ലെനിന്റെ പ്രതിമ തകര്‍ത്തിട്ടില്ല; സ്ഥാപിച്ചവര്‍ എടുത്തു മാറ്റുകയാണ് ചെയ്തതെന്ന് രാം മാധവ്

ലെനിന്റെ പ്രതിമ തകര്‍ത്തിട്ടില്ല; സ്ഥാപിച്ചവര്‍ എടുത്തു മാറ്റുകയാണ് ചെയ്തതെന്ന് രാം മാധവ്

ലെനിന്റെ പ്രതിമ തകര്‍ത്തിട്ടില്ല; സ്ഥാപിച്ചവര്‍ എടുത്തു മാറ്റുകയാണ് ചെയ്തതെന്ന് രാം മാധവ്

അഗര്‍ത്തല: ത്രിപുരയില്‍ ഒരുവിധത്തിലുള്ള അക്രമവും നടക്കുന്നില്ലെന്നും എല്ലാം സിപിഎമ്മിന്റെ പ്രചാരണം മാത്രമാണെന്നും ബിജെപി നേതാവ് രാംമാധവ്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിട്ടില്ല, സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയാണ് ചെയ്തതെന്ന് രാംമാധവ് പറഞ്ഞു. ത്രിപുരയില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ചില ആളുകള്‍ ഒരു സ്വകാര്യസ്ഥലത്ത് പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുക? ഒരു പ്രതിമ പോലും ത്രിപുരയില്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പുറത്തുവരുന്ന അത്തരം വാര്‍ത്തകള്‍ തെറ്റാണ്.' രാം മാധവ് പറഞ്ഞു.

ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാം മാധവ് നടത്തിയത്. പ്രതിമകള്‍ നശിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ പശ്ചിമബംഗാളിലും നടക്കുന്നുണ്ടെന്നും മമതാ ബാനര്‍ജി സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെട്ടതിനു ശേഷം രാജ്യത്തെ മറ്റിടങ്ങളെക്കുറിച്ചോര്‍ത്ത് അസ്വസ്ഥായായാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com