കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: യെദിയൂരപ്പ

 കര്‍ണാടക 'ഗുണ്ടാ സ്‌റ്റേറ്റ്' ആയി  - കര്‍ണ്ണാടകയുടെ ചരിത്രത്തില്‍ ആദ്യമായി കൊലപാതകം, വഞ്ചന തുടങ്ങിയവ സാധാരണ സംഭവങ്ങളായി മാറി
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: യെദിയൂരപ്പ

ബംഗളൂരൂ: സംസ്ഥാനത്തെ ക്രമസമാധന നിലതകര്‍ന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ. നേതാവ് വി കെ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയതായി യെദിയൂരപ്പ ആരോപിച്ചു.

ലോകായുക്ത പി. വിശ്വനാഥ് ഷെട്ടിക്ക് നേരെ സംസ്ഥാനത്ത് നടന്ന ആക്രമണം ക്രമസമാധന നില തകര്‍ന്നതിന്റെ അടയാളമാണ്. മൂന്നു തവണയാണ് ആക്രമി പി. വിശ്വനാഥ് ഷെട്ടിയെ കുത്തിയത്. എന്നിട്ടും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമായി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നില്ല. ഇത്തരം സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവയ്ക്കണം.

കര്‍ണ്ണാടകയുടെ ചരിത്രത്തില്‍ ആദ്യമായി കൊലപാതകം, വഞ്ചന തുടങ്ങിയവ സാധാരണ സംഭവങ്ങളായി മാറി. നിലവില്‍ കര്‍ണാടക 'ഗുണ്ടാ സ്‌റ്റേറ്റ്' ആയി മാറിയെന്നും യെദിയൂരപ്പ ആരോപിച്ചു. സംസ്ഥാനത്ത് തിരെഞ്ഞടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ ഈ പരമാര്‍ശം.ബിജെപിയുടെ മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള യെദിയൂരപ്പയുടെ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷര്‍ ആകാംഷയോടെയാണ് നോക്കി കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com