'ഞങ്ങള്‍ക്ക് അറിയാമായിരുന്നു, അച്ഛന്‍ കൊല്ലപ്പെടുമെന്ന്'; രാജീവ് ഗാന്ധിയേയും ഇന്ദിര ഗാന്ധിയേയും ഓര്‍മിച്ച് രാഹുല്‍ 

അച്ഛന്റെ കൊലപാതകികളോട് താനും തന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും പൂര്‍ണമായി ക്ഷമിച്ചെന്നും അദ്ദേഹം പറഞ്ഞു
'ഞങ്ങള്‍ക്ക് അറിയാമായിരുന്നു, അച്ഛന്‍ കൊല്ലപ്പെടുമെന്ന്'; രാജീവ് ഗാന്ധിയേയും ഇന്ദിര ഗാന്ധിയേയും ഓര്‍മിച്ച് രാഹുല്‍ 


സിംഗപ്പൂര്‍; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അച്ഛന്റെ കൊലപാതകികളോട് താനും തന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും പൂര്‍ണമായി ക്ഷമിച്ചെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നിലപാടുകള്‍ എടുക്കുന്നതിന്റെ വില എന്താണെന്ന് തന്റെ കുടുംബത്തിന് അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് അച്ഛന്‍ രാജീവ് ഗാന്ധിയുടേയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടേയും കൊലപാതകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ്. സിംഗപ്പൂരില്‍ നടന്ന പരിപാടിക്കിടെയായിരുന്നു രാഹുല്‍ മനസുതുറന്നത്. 

'ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങള്‍ അച്ഛന്‍ മരിച്ചതിന്റെ വേദനയിലായിരുന്നു എന്നാല്‍ എങ്ങനെയോ ഞങ്ങള്‍ അവരോട് ക്ഷമിച്ചു'. രാഹുലിന്റെ വൈകാരികമായ വാക്കുകളെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. 'രാഷ്ട്രീയത്തില്‍ നിങ്ങള്‍ തെറ്റായ ശക്തികളോട് മത്സരിക്കുകയോ ഏതെങ്കിലും കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ എടുക്കുകയോ ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെടും' അദ്ദേഹം പറഞ്ഞു. എല്‍ടിടിഇയുടെ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 

'എന്റെ അച്ഛന്‍ കൊല്ലപ്പെടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുപോലെ എന്റെ മുത്തശ്ശി മരിക്കുമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മുത്തശ്ശി എന്നോട് പറഞ്ഞിട്ടുണ്ട് അവര്‍ കൊല്ലപ്പെടുമെന്ന്. എന്റെ അച്ഛനോട് ഞാന്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്'. കോണ്‍ഗ്രസാണ് ഒരു മണിക്കൂറോളം നീളുന്ന ചോദ്യത്തരങ്ങളുടെ ഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

1984 ല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈ കൊണ്ടാണ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ 1991 ലാണ് രാജീവ് ഗാന്ധിയെ വധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com