തേനിയിലെ കാട്ടുതീയില്‍ മരണം 12 ആയി, നാലുപേരുടെ നില അതീവ ഗുരുതരം, 27 പേരെ രക്ഷപ്പെടുത്തി

രക്ഷപ്പെട്ടവരില്‍ കോട്ടയം പാല സ്വദേശിനി ബീന ജോര്‍ജും ഉള്‍പ്പെടുന്നു
തേനിയിലെ കാട്ടുതീയില്‍ മരണം 12 ആയി, നാലുപേരുടെ നില അതീവ ഗുരുതരം, 27 പേരെ രക്ഷപ്പെടുത്തി

തേനി : കേരള -തമിഴ്‌നാട് അതിര്‍ത്തിയെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒമ്പത് മരണമാണ് തേനി ജില്ലാ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പൊള്ളലേറ്റ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രക്ഷപ്പെട്ടവരില്‍ കോട്ടയം പാല സ്വദേശിനി ബീന ജോര്‍ജും ഉള്‍പ്പെടുന്നു. ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
പരിക്കേറ്റവരെ മധുര, തേനി മെഡിക്കല്‍ കോളേജുകളിലും സമീപ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകളെ വ്യോമസേന നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് തീ അണയ്ക്കാനും, മറ്റൊന്ന് രക്ഷാ പ്രവര്‍ത്തനത്തിനുമാണ് വിനിയോഗിക്കുന്നത്. കമാന്‍ഡോ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്. 

മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. കേരള പൊലീസിന്റെയും അഗ്നിശമന സേനയുടെയും സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായത്തിനുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാട്ടിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടപ്പുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 

മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്ന് തേനിയിലെത്തും. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടം ഉണ്ടായത്. അദ്ദേഹവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്ഥലത്തുണ്ട്. 

സേലം, ഈ റോഡ് എന്നിവിടങ്ങളില്‍ നിന്ന് ട്രക്കിംഗിന് എത്തിയവരും, ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരും ടക്കം 60 അംഗ സംഘമാണ് വനത്തില്‍ അകപ്പെട്ടത്. ചെന്നൈയില്‍ നിന്നെത്തിയ 24 പേരില്‍ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com