ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അനിശ്ചിതമായി നീട്ടി

ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിം കോടതി അനിശ്ചിതമായി നീട്ടി
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിം കോടതി അനിശ്ചിതമായി നീട്ടി. ആധാര്‍ കേസില്‍ അന്തിമവിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയിട്ടുള്ളത്. ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് സുപ്രിം കോടതിയുടെ നടപടി.

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ലേക്ക് നീട്ടിയതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളുനെന്നാണ് സര്‍ക്കാര്‍ ്‌റിയിച്ചിരുന്നത്. 

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതു നിര്‍ബന്ധമാക്കുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസില്‍ അന്തിമ വിധി വരുന്നതു വരെയാണ് വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതു നീട്ടിയത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ്, വിവിധ ഉത്തരവുകളിലായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com