ഇന്‍ഡിഗോ 47 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളെ ബാധിക്കും

ഇന്‍ഡിഗോയുടെ എട്ട് 11 എ320 നിയോ വിമാനവും ഗോഎയറിന്റെ മൂന്ന് വിമാനവും ഡിജിസിഎ താഴെയിറക്കിയതിന് അടുത്ത ദിവസമാണ് നടപടി
ഇന്‍ഡിഗോ 47 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളെ ബാധിക്കും

മോശം എന്‍ജിനുകളുടെ പേരില്‍ എട്ട് വിമാനങ്ങളെ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) താഴെ ഇറക്കിയതിന് പിന്നാലെ 47 വിമാനങ്ങള്‍ ഇന്‍ഡിഗോ റദ്ദാക്കി. ഇന്‍ഡിഗോയുടെ എട്ട് 11 എ320 നിയോ വിമാനവും ഗോഎയറിന്റെ മൂന്ന് വിമാനവും ഡിജിസിഎ താഴെയിറക്കിയതിന് അടുത്ത ദിവസമാണ് നടപടി. കൊച്ചി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളെ ഇത് ബാധിക്കും.

പ്രത്യേക സീരീസിലുള്ള പ്രാറ്റ് ആന്‍ഡ് വിറ്റ്‌നെയ് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളാണ് ഡിജിസിഎ പിടിച്ചിട്ടത്. 47 വിമാനങ്ങള്‍ ഒരുമിച്ച് റദ്ദാക്കിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡല്‍ഹിയിലെ യാത്രക്കാരെയാണ് ഇത് പ്രധാനമായി ബാധിക്കുക. ഡല്‍ഹിയില്‍ നിന്നുള്ളതും ഡല്‍ഹിയിലേക്കുള്ളതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ, റായ്പുത്, ഇന്റോര്‍ എന്നിവിടങ്ങളിലെ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്ന യാത്രകാകരെ വിമാനകമ്പനിയുടെ മറ്റ് വിമാനങ്ങളില്‍ കയറ്റിവിടുമെന്ന് ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി. 

ചെന്നൈ, ബംഗളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, പാട്‌ന, ഭൂവനേശ്വര്‍, അമൃത്സര്‍, വാരണാസി, എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഇത് ബാധിക്കും. ദിവസം 1000 വിമാനങ്ങളാണ് ഇന്‍ഡിഗോ പ്രവര്‍ത്തിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com