ത്രിപുരയില്‍ ബിഫ് നിരോധനം അസാധ്യമെന്ന് ബിജെപി

ത്രിപുരയില്‍ ബിഫ് നിരോധനം അസാധ്യമെന്ന് ബിജെപി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സ്ഥിരം ഭക്ഷണമായതിനാല്‍ നിരോധനം സാധ്യമല്ലെന്ന് ബിജെപി നേതാവ്  സുനില്‍ ദിയോധര്‍

അഗര്‍ത്തല: ബീഫ് വിഷയത്തില്‍ ത്രിപുരയില്‍ നിലപാട് മയപ്പെടുത്തി ബിജെപി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സ്ഥിരം ഭക്ഷണമായതിനാല്‍ നിരോധനം സാധ്യമല്ലെന്ന് ബിജെപി നേതാവ്  സുനില്‍ ദിയോധര്‍ പറഞ്ഞു.ഭൂരിപക്ഷം ജനങ്ങളും ബീഫിനെതിരായിരുന്നെങ്കില്‍ നിരോധനമേര്‍പ്പെടുത്തുമായിരുന്നു. പക്ഷെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സ്ഥിരമായി ബീഫ് കഴിക്കുമെന്നതിനാല്‍ ഇവിടെ നിരോധനം നടപ്പിലാക്കില്ല ദിയോധര്‍ പറഞ്ഞു.

ക്രിസ്ത്യാനികളും മുസ്‌ലിങ്ങളുമാണ് വടക്കുകിഴക്കന്‍ മേഖലയില്‍ കൂടുതലാണ്. കുറച്ച് ഹിന്ദുക്കളും ഇവിടെ ബീഫ് കഴിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ നിരോധനമേര്‍പ്പെടുത്താത്തത്.രാജ്യത്ത് ബീഫ് കഴിക്കുന്നവരില്‍ മുന്‍പന്തിയിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. നേരത്തെ രാജ്യവ്യാപകമായി ബി.ജെ.പി ബീഫ് നിരോധനത്തിനൊരുങ്ങിയപ്പോള്‍ മേഘാലയില്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ബീഫ് നിരോധനത്തിനെതിരെ ഇപ്പോഴത്തെ മേഘാലയന്‍ മുഖ്യമന്ത്രിയും എന്‍.പി.പി നേതാവുമായ കൊണ്‍റാഡ് സാങ്മയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com