ദക്ഷിണേന്ത്യയുടെ പണം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരേന്ത്യയെപരിപോഷിപ്പിക്കുന്നു: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു 

കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ച് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു
ദക്ഷിണേന്ത്യയുടെ പണം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരേന്ത്യയെപരിപോഷിപ്പിക്കുന്നു: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു 

ഹൈദരാബാദ്: കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ച് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയില്‍ നിന്നും പണം സമാഹരിച്ച് ഉത്തരേന്ത്യയുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അമരാവതിയില്‍ നിയമസഭാ കൗണ്‍സിലില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

കേന്ദ്രത്തിന്റെ പണം, സംസ്ഥാനത്തിന്റെ പണം എന്നൊന്നില്ല. എല്ലാം ജനങ്ങളുടെ പണമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നത്. എന്നാല്‍ പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി മാത്രമായി ആ നികുതിപ്പണം മാറുന്നുവെന്ന്് നായിഡു ആരോപിച്ചു.

 കേന്ദ്രബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിടുമെന്ന്  ടി.ഡി.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ടി.ഡി.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചത്. മുന്നണി വിടാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ശക്തമായ സൂചനയാണ് ഈ പ്രസ്താവനയോടെ നായിഡു നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com