മോദിയുമായി സംവാദത്തിന് തയ്യാര്‍; മികച്ച ഭരണമെന്നത് സ്വപ്‌നങ്ങളില്‍ മാത്രം: പ്രവീണ്‍ തൊഗാഡിയ

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാരിന് കഴിയുന്നില്ല. മികച്ച ഭരണമെന്നത് ഇപ്പോഴും സ്വപ്‌നങ്ങളില്‍ മാത്രമാണെന്നും തൊഗാഡിയ
മോദിയുമായി സംവാദത്തിന് തയ്യാര്‍; മികച്ച ഭരണമെന്നത് സ്വപ്‌നങ്ങളില്‍ മാത്രം: പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാരിന് കഴിയുന്നില്ല. മികച്ച ഭരണമെന്നത് ഇപ്പോഴും സ്വപ്‌നങ്ങളില്‍ മാത്രമാണെന്നും തൊഗാഡിയ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. നരേന്ദ്ര മോദി വന്ന വഴി മറക്കാതെ ഹിന്ദുത്വ അജന്‍ഡയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു ആവശ്യപ്പെട്ട് മോദിക്ക് ഈ വര്‍ഷം ഫെബ്രുവരിയില്‍ തൊഗാഡിയ കത്ത് നല്‍കിയിരുന്നു. 
അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം, ഗോവധ നിരോധന നിയമം, കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കളുടെ പുനരധിവാസം തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്നതായിരുന്നു കത്തിലെ ആവശ്യം.

യുവജനങ്ങളുടെ തൊഴിലില്ലായ്മയും കര്‍ഷകരുടെ ദാരിദ്ര്യവും തകരുന്ന ചെറുകിട വ്യവസായങ്ങളും ആശങ്കയുളവാക്കുന്നതാണ്. വിദ്യാഭ്യാസച്ചെലവു വര്‍ധിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്താന്‍ തയാറാകണമെന്നും തൊഗാഡിയ അഭ്യര്‍ഥിച്ചു. 

പാക്കിസ്ഥാനിലെ നവാസ് ഷരീഫുമായും ഇന്ത്യയിലെ മൗലവിമാരുമായും ഒന്നിച്ചിരിക്കാറുള്ള മോദിക്കു രാജ്യനന്മയ്ക്കായി തനിക്കൊപ്പവും ഇരിക്കാനാകും. ഉയരങ്ങളിലേക്കു കയറിയ പടവുകള്‍ തകര്‍ക്കുന്നതു ഭാരതീയ സംസ്‌കാരത്തിനു ചേരുന്നതല്ലെന്നും മുന്നറിയിപ്പു കത്തിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com