യുപി, ബീഹാർ ഉപതെര‍ഞ്ഞെടുപ്പ് : വോട്ടെണ്ണൽ തുടങ്ങി ; ബിജെപിക്ക് നിർണായകം

യോ​ഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടർന്നാണ് ഗോരഖ്​പുർ, ഫുൽപുർ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്
യുപി, ബീഹാർ ഉപതെര‍ഞ്ഞെടുപ്പ് : വോട്ടെണ്ണൽ തുടങ്ങി ; ബിജെപിക്ക് നിർണായകം

ലഖ്​നൗ: ഉത്തർപ്രദേശിലെ ഗോരഖ്​പുർ, ഫുൽപുർ,  ബീഹാറിലെ അരാരിയ ലോക്​സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെര‍ഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചത്. 

യുപി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഉ​പ മു​ഖ്യ​മ​ന്ത്രി കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ എ​ന്നി​വ​ർ സം​സ്​​ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടതിനെ തുടർന്ന് ഗോ​ര​ഖ്​​​പു​ർ, ഫു​ൽ​പു​ർ മണ്ഡലങ്ങളിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  ഗോ​ര​ഖ്​​​പു​രി​ൽ പ​ത്ത്​ സ്​​ഥാ​നാ​ർ​ഥി​ക​ളും ഫു​ൽ​പു​രി​ൽ 22 സ്​​ഥാ​നാ​ർ​ഥി​ക​ളു​മാ​യി​രു​ന്നു മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.  ഗോ​ര​ഖ്​​​പു​രി​ൽ 43ഉം ​ഫു​ൽ​പു​രി​ൽ 37.39ഉം ​ശ​ത​മാ​നം പോ​ളി​ങാണ്​ രേ​ഖ​പ്പെ​ടു​ത്തിയത്. ​

മു​ഹ​മ്മ​ദ്​ ത​സ്​​ലി​മു​ദ്ദീ​ൻ എം.​പി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ ബി​ഹാ​റി​ലെ അ​രാ​രി​യ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തിൽ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 57 ശ​ത​മാ​നം പോ​ളി​ങാണ് അരാരിയയിൽ​ രേ​ഖ​പ്പെ​ടു​ത്തിയത്. ബാഹാറിലെ നീതീഷ് കുമാർ-ബിജെപി സഖ്യത്തിന് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com