ഇന്ത്യയിലെ ഭീകരവാദികളെല്ലാം ബിജെപി ഓഫീസില്‍; ബിജെപി മന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍ 

ഈ മനുഷ്യന്‍ കേന്ദ്രമന്ത്രിയാണ്. നിര്‍ഭാഗ്യവശാല്‍ ബിഹാറിലും കേന്ദ്രത്തിലും ഇവരുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ഇയാള്‍ ഓര്‍ക്കുന്നില്ല.
ഇന്ത്യയിലെ ഭീകരവാദികളെല്ലാം ബിജെപി ഓഫീസില്‍; ബിജെപി മന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍ 

ന്യൂദല്‍ഹി: ബീഹാറില്‍ ബി.ജെ.പി പരാജയപ്പെട്ട മണ്ഡലമായ അരാരിയ ഭീകരവാദികളുടെ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. ഗിരിരാജ് സിങിന് അതേരീതിയില്‍ തന്നെയായിരുന്നു ലാലു പ്രസാദിന്റെ ഭാര്യയും ആര്‍ജെഡി പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ റാബറി മറുപടി നല്‍കിയത്. ഇന്ത്യയിലെ എല്ലാ ഭീകരവാദികളും ബിജെപി ഓഫിസുകളിലാണെന്നായിരുന്നു അവരുടെ മറുപടി. 

ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞതോടെ ബിജെപിക്ക് വിറളി പിടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലും അവര്‍ക്കു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വാക്കുകള്‍ നിയന്ത്രിച്ച് പറഞ്ഞതിനെല്ലാം അരാരിയയിലെ ജനങ്ങളോട് മാപ്പു പറയുക. ഇല്ലെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിങ്ങളോട് ക്ഷമിക്കില്ലെന്നും റാബറി പറഞ്ഞു.

ഈ മനുഷ്യന്‍ കേന്ദ്രമന്ത്രിയാണ്. നിര്‍ഭാഗ്യവശാല്‍ ബിഹാറിലും കേന്ദ്രത്തിലും ഇവരുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ഇയാള്‍ ഓര്‍ക്കുന്നില്ല. നിതീഷ് കുമാറിന്റെ ഭരണത്തില്‍ ബിജെപിക്ക് വിശ്വാസമില്ലെങ്കില്‍ പിന്തുണ പിന്‍വലിച്ച് പദവിയില്‍നിന്ന് ഇറക്കിവിടാത്തതെന്താണ്? ഈ പ്രസ്താവന നിതീഷ് കുമാറിനു നാണക്കേടാണെന്നായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം. അവിടെ മുസ്ലീങ്ങള്‍ മാത്രമല്ല, പാവപ്പെട്ട ദളിതരുമുണ്ട്്. പിന്നെ എങ്ങനെയാണ് ഇവിടം ഐഎസിന്റെ കേന്ദ്രമാകുക എന്നായിരുന്നു മുന്‍മുഖ്യമന്ത്രി മാഞ്ചിയുടെ പ്രതികരണം. 

ബംഗ്ലാദേശിനോടും നേപ്പാളിനോടും ചേര്‍ന്ന് നില്‍ക്കുന്നത് മാത്രമല്ല ബീഹാറിനും രാജ്യത്തിനും അപകടകരമായ ആശയത്തിന് ജന്മം നല്‍കിയിരിക്കുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞിരുന്നു. 61,988 വോട്ടുകള്‍ക്കാണ് ആലം ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com