ഐപിഎല്ലില്‍ പതഞ്ജലിയുടെ പരസ്യമുണ്ടാകില്ല; ക്രിക്കറ്റ് ഒരു വിദേശ കളിയാണെന്ന് ബാബ രാംദേവ്

ദേശീയ കായിക ഇനങ്ങളായ കബഡി, ഗുസ്തി എന്നിവയുടെ പുരോഗമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് പതഞ്ജലി ശ്രമിക്കുന്നത്. 
ഐപിഎല്ലില്‍ പതഞ്ജലിയുടെ പരസ്യമുണ്ടാകില്ല; ക്രിക്കറ്റ് ഒരു വിദേശ കളിയാണെന്ന് ബാബ രാംദേവ്

ന്യൂഡെല്‍ഹി: ഐപിഎല്ലിനു വേണ്ടി പരസ്യം നല്‍കില്ലെന്ന് ബാബ രാംദേവിന്റെ പതഞ്ജലി. ക്രിക്കറ്റ് ഒരു വിദേശ കളിയാണ്. അതുകൊണ്ടാണ് ഇതിന് പരസ്യം നല്‍കാത്തതെന്നും പതജ്ഞലി ആയുര്‍വേദ കമ്പനി വ്യക്തമാക്കി. പതഞ്ജലി അവരുടെ പരസ്യത്തിന് വേണ്ടി മാത്രം ഒരു വര്‍ഷം മാറ്റിവെച്ചിട്ടുള്ള തുക 570-600 കോടി രൂപയാണ്.

ഐപിഎല്‍, സ്‌പോര്‍ട്‌സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണ്. മാത്രമല്ല, ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നതും. ഇന്ത്യന്‍ കായിക ഇനങ്ങളായ റെസ്ലിങ്, കബഡി തുടങ്ങിയ താഴേക്കിടയിലുള്ള കളികളെ ഉദ്ധരിപ്പിക്കാനാണ് പതഞ്ജലി ശ്രമിക്കുന്നതെന്നും പതഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

ഏറെ ലാഭകരവും സമ്പന്നവുമായ ആഗോള ടൂര്‍ണമെന്റാണ് ഐപിഎല്‍ ക്രിക്കറ്റെങ്കില്‍ പരസ്യത്തിനായി 570-600 കോടി രൂപയുടെ വാര്‍ഷിക ബഡ്ജറ്റുള്ള രാജ്യത്തെ ഏറ്റവും വലിയ എങഇഏ കമ്പനിയാണ് പതഞ്ജലി. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുന്നതിന് പുറമെ, ഇവരുടെ മുഖ്യ ശത്രുവായ മള്‍ട്ടിനാഷനല്‍ കമ്പനികളെ ആയുവര്‍വേദത്തിലേക്ക് കൊണ്ടുവരാനും പതഞ്ജലി ശ്രമിക്കുന്നുണ്ട്. ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍മീഡിയയുടെ സഹായത്തോടെയാണ് ഇവര്‍ പ്രചരണം നടത്തുന്നതും.

കഴിഞ്ഞ വര്‍ഷാരംഭത്തില്‍ നടന്ന റെസ്ലിങ് ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പതഞ്ജലി ഏറ്റെടുത്തിരുന്നു. രണ്ടു വര്‍ഷം മുന്‍പത്തെ കബഡി ലോകക്കപ്പും ഏറ്റെടുത്തിരുന്നു. 'രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രാദേശിക സ്‌പോര്‍ട്‌സുകളില്‍ നിക്ഷേപം നടത്തുന്നത് ഞങ്ങള്‍ തുടരും'- ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com