ത്രിപുരയിലെ ചാരിലവും ബിജെപിക്ക് ; ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന് വിജയം

ത്രിപുരയിലെ വിജയത്തിന് ശേഷം ബിജെപിക്കാര്‍ നടത്തിയ അക്രമത്തില്‍  പ്രതിഷേധിച്ച് സിപിഎം മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു
ത്രിപുരയിലെ ചാരിലവും ബിജെപിക്ക് ; ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന് വിജയം

അഗര്‍ത്തല : ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ചാരിലം നിയമസഭാ മണ്ഡലവും ബിജെപി നേടി. ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബ് ബര്‍മനാണ് വിജയിച്ചത്. 26510 വോട്ടിനാണ് ജിഷ്ണു ദേബര്‍മന്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ത്ഥി രമേന്ദ്ര നാരായണ്‍ ബേബ് ബര്‍മന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് മാറ്റിവെച്ചത്. 

ഇവിടെ പലാഷ് ദേബ് ബര്‍മനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ത്രിപുരയിലെ വിജയത്തിന് ശേഷം ബിജെപിക്കാര്‍ നടത്തിയ വ്യാപക അക്രമത്തിലും അഴിഞ്ഞാട്ടത്തിലും പ്രതിഷേധിച്ച് ചാരിലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച സിപിഎം മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 

കോണ്‍ഗ്രസിന്റെ അര്‍ജുന്‍ ദേബ് ബര്‍മന്‍, ഐഎന്‍പിടിയുടെ ഉമാശങ്കര്‍ ദേബ് ബര്‍മന്‍, സ്വതന്ത്രനായ ജ്യോതിലാല്‍ ദേബ് ബര്‍മന്‍ എന്നിവരായിരുന്നു ജിഷ്ണുബേബിന്റെ എതിരാളികള്‍. 25 വര്‍ഷത്തെ സിപിഎം  ഭരണം തകര്‍ത്തെറിഞ്ഞ് ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com