സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു ; പരീക്ഷ റദ്ദാക്കിയേക്കും

ബുധനാഴ്ച മുതല്‍ തന്നെ ചോദ്യപേപ്പറുകളുടെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു ; പരീക്ഷ റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി : സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്‌സാപ്പ് വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് നിഗമനം. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു. രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയത്. 

ഡല്‍ഹിയിലെ റോഹ്‌നി ഏരിയയില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച മുതല്‍ തന്നെ ചോദ്യപേപ്പറുകളുടെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വാട്‌സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകര്‍പ്പു മന്ത്രിക്കും ലഭിച്ചിരുന്നു. സംഭവത്തില്‍ സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. 

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്ടറോടും വിശദീകരണം ചോദിച്ചതായി മന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കിയേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com