രാജ്യത്തെ ഒരുമിച്ചു നിര്‍ത്താനും നയിക്കാനും ഈ കൈകള്‍ക്കേ കഴിയൂ:  രാഹുല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2018 11:33 AM  |  

Last Updated: 17th March 2018 11:33 AM  |   A+A-   |  

rahul

 

ന്യൂഡല്‍ഹി: രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനും മുന്നോട്ടുകൊണ്ടുപോവാനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നത്തിനു മാത്രമേ കഴിയൂവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം പരിക്ഷീണമായി കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഭരണത്തില്‍ പരിക്ഷീണമായി കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണ് രാഷ്ട്രം. കോണ്‍ഗ്രസിനു മാത്രമേ അതിനെ മുന്നോട്ടു നയിക്കാനാവൂ. കൈ കോണ്‍ഗ്രസിന്റെ ചിഹ്നമാണ്. ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താനും മുന്നോട്ടു കൊണ്ടുപോവാനും ഈ കൈയ്ക്കു മാത്രമേ കഴിയൂ- രാഹുല്‍ പറഞ്ഞു.

രോഷത്തിന്റെ മാര്‍ഗമാണ് അവര്‍ പ്രയോഗിക്കുന്നത്, കോണ്‍ഗ്രസാവട്ടെ സ്‌നേഹത്തിന്റെയും. കോണ്‍ഗ്രസും ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള അന്തരം അതാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്, എല്ലാവര്‍ക്കും ക്ഷേമമുണ്ടാവുന്ന കാര്യങ്ങളേ കോണ്‍ഗ്രസ് ചെയ്യൂവെന്നും രാഹുല്‍ വ്യക്തമാക്കി. 

പാരമ്പര്യത്തെ മറക്കാതെ മാറ്റത്തെ ഉള്‍ക്കൊള്ളുകയെന്നാണ് കോണ്‍ഗ്രസിന്റെ രീതി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ മുന്നില്‍നിന്നു നയിക്കുമെന്ന് രാഹുല്‍ പറഞ്ഞു.