വിഎച്ച്പിയുടേത് മനുഷ്യനെ വിഭജിക്കുന്ന യാത്ര; തമിഴ്‌നാട് സര്‍ക്കാര്‍ താളത്തിനൊത്ത് തുള്ളുന്നുവെന്ന് കമല്‍ഹാസന്‍ 

വിശ്വഹിന്ദു പരിഷത്തിന്റെ രഥയാത്രയ്ക്കും തമിഴ്‌നാട് സര്‍ക്കാരിനും എതിരേയും ആഞ്ഞടിച്ച് കമല്‍ഹാസന്‍.
വിഎച്ച്പിയുടേത് മനുഷ്യനെ വിഭജിക്കുന്ന യാത്ര; തമിഴ്‌നാട് സര്‍ക്കാര്‍ താളത്തിനൊത്ത് തുള്ളുന്നുവെന്ന് കമല്‍ഹാസന്‍ 

ചെന്നൈ: വിശ്വഹിന്ദു പരിഷത്തിന്റെ രഥയാത്രയ്ക്കും തമിഴ്‌നാട് സര്‍ക്കാരിനും എതിരേയും ആഞ്ഞടിച്ച് കമല്‍ഹാസന്‍. മനുഷ്യനെ വിഭജിക്കുന്നതിനുവേണ്ടി നടത്തുന്ന ഒരു യാത്രയ്ക്കാണ് സര്‍ക്കാര്‍  പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. 

സമൂഹത്തിലെ ഐക്യത്തിനുവേണ്ടി ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് നിരോധനാജ്ഞയിലൂടെയും അറസ്റ്റിലൂടെയും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചില തല്‍പരകക്ഷികള്‍ പറയുന്നത് കേട്ട് താളംതുള്ളുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.രഥയാത്രയ്‌ക്കെതിരായി ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധം കേള്‍ക്കുവാനോ, നിരോധനാജ്ഞ മൂലം ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു.

രഥയാത്ര തിരുനല്‍വേലി വഴി തമിഴ്‌നാട്ടില്‍ പ്രവേശിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. തിരുനല്‍വേലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രഥയാത്രകക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനെ അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com