ദ്രാവിഡനാട്ടില്‍ കാലുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി; സഖ്യത്തിനില്ലെന്ന് അണ്ണാ ഡിഎംകെ 

ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും പിന്തുണയുമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനസാമി നിയമസഭയില്‍ വ്യക്തമാക്കി. 
ദ്രാവിഡനാട്ടില്‍ കാലുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി; സഖ്യത്തിനില്ലെന്ന് അണ്ണാ ഡിഎംകെ 

ചെന്നൈ: തെലുങ്ക് ദേശം പാര്‍ട്ടിയുടെ എന്‍ഡിഎ സഖ്യമുപേക്ഷിക്കലിന് പിന്നാലെ എഐഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും പിന്തുണയുമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനസാമി നിയമസഭയില്‍ വ്യക്തമാക്കി. 

ബിജെപിക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ശക്തമായ ജനവികാരം കണക്കിലെടുത്താണ് എടപ്പാടിയുടെ സഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള നീക്കം. പെരിയാറിന്റെ പ്രതിമ തകര്‍ക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ആഹ്വാനവും അതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തായി പ്രതിമകള്‍ക്ക് നേരെ നടന്ന ആക്രമണവും ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ത്തിയിരക്കുന്നത്. 

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പ്രവേശിച്ച വിഎച്ച്പിയുടെ രഥയാത്രക്ക് നേരെ കനത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. പ്രതിഷേധം നടത്തിയ എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പലയിടത്തും വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. 

ജയലളിതയുടെ മരണത്തിന് പിന്നാലെ ബിജെപിയുമായി കൂടുതല്‍ അടുത്ത എഐഎഡിഎംകെ ജനവികാരം കണക്കിലെടുത്ത് ബിജെപിയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com