ബീഫിന്റെ പേരില്‍ കൊല :  ബിജെപി നേതാവ് അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം

. ബിജെപി നേതാവ് നിത്യാനന്ദ മഹോതോ അടക്കം 11 പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്
ബീഫിന്റെ പേരില്‍ കൊല :  ബിജെപി നേതാവ് അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം

റാഞ്ചി : ബീഫ് കൈവശം വെച്ചതിന് ആളെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം. ബിജെപി നേതാവ് നിത്യാനന്ദ മഹോതോ അടക്കം 11 പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജാര്‍ഖണ്ഡിലെ അതിവേഗ കോടതിയാണ്  വിധി പ്രഖ്യാപിച്ചത്. 

2017 ജൂണ്‍ 29 നാണ് റാംഗഡ് സ്വദേശി അലിമുദീനെ നിത്യാനന്ദ മഹാതോയുടെ
നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. ബീഫിന്റെ പേരിലുള്ള കൊലയില്‍ രാജ്യത്ത് ആദ്യത്തെ ശിക്ഷാ വിധിയാണ് ഇത്.

അലിമുദീന്‍ എന്ന അസ്ഗര്‍ അന്‍സാരി ബീഫ് കടത്തിയെന്ന് ആരോപിച്ചാണ് രാംഗഡ് ജില്ലയിലെ ബജാര്‍തണ്ട് ഗ്രാമത്തില്‍ വെച്ച് ഗോ രക്ഷക് സംഘം ഇയാള്‍ സഞ്ചരിച്ച വാന്‍ തടഞ്ഞത്. തുടര്‍ന്ന് അലിമുദീനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇയാളെ അക്രമികളുടെ കൈയില്‍ നിന്നും രക്ഷിച്ചത്. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിമുദീന്‍ പക്ഷെ മരണത്തിന് കീഴടങ്ങി. അലിമുദീന്റെ വാന്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഗോരക്ഷയുടെ പേരില്‍ ആളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയതിന് മണിക്കൂറുകള്‍ക്കകമായിരുന്നു അക്രമം അരങ്ങേറിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com