വിവരങ്ങള്‍ ചോര്‍ത്തുന്ന കമ്പനിയുമായി രാഹുലിന് ബന്ധം; ആരോപണവുമായി കേന്ദ്രം; കര്‍ശന നടപടിയെന്ന് ഫെയ്‌സ്ബുക്കിന് മുന്നറിയിപ്പ് 

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.
വിവരങ്ങള്‍ ചോര്‍ത്തുന്ന കമ്പനിയുമായി രാഹുലിന് ബന്ധം; ആരോപണവുമായി കേന്ദ്രം; കര്‍ശന നടപടിയെന്ന് ഫെയ്‌സ്ബുക്കിന് മുന്നറിയിപ്പ് 

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി ഈ വിഷയം അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ആരോപണം. നേരത്തെ ഫെയ്‌സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന ഈ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

വോട്ടര്‍മാരെ സ്വാധീനിക്കാനായി ഈ കമ്പനിയുമായി കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ലൈംഗികതകയും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന കേംബ്രിഡ്ജ് അനലിറ്റികയുടെ രീതിയെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ? രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ഇവരുടെ പങ്കെന്താണ്?-രവിശങ്കര്‍ പ്രസാദ് ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com