സോഷ്യല്‍ മീഡിയ ജനങ്ങളെ അഹംഭാവികളാക്കുന്നു:  വിമര്‍ശനവുമായി മോഹന്‍ ഭാഗവത് 

നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇതിന്റെ പരിമിതികളും ദൂഷ്യവശങ്ങളും മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സോഷ്യല്‍ മീഡിയ ജനങ്ങളെ അഹംഭാവികളാക്കുന്നു:  വിമര്‍ശനവുമായി മോഹന്‍ ഭാഗവത് 

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം ജനങ്ങളെ അഹംഭാവികളാക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇതിന്റെ പരിമിതികളും ദൂഷ്യവശങ്ങളും മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസിന്റെ മുഖപത്രമായ പാഞ്ചജന്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം.

തനിക്ക് ഫെയ്‌സ്ബുക്കും ട്വിറ്റര്‍ അക്കൗണ്ടും ഇല്ലെന്ന് വ്യക്തമാക്കിയ മോഹന്‍ ഭാഗവത് ഓരോ വിഷയത്തിലും അവരവരുടെ അഭിപ്രായം പറയാനുളള വേദിയാക്കി ജനം സാമൂഹ്യമാധ്യമങ്ങളെ മാറ്റിയിരിക്കുകയാണെന്ന് ചൂണ്ടികാട്ടി. പൊതു അഭിപ്രായം രൂപപ്പെടുന്നതിന് കാത്തിരിക്കാതെയാണ് അതാത് വിഷയങ്ങളില്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായം സാമൂഹ്യമാധ്യമങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഇത് പലപ്പോഴും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു. സ്വയംസേവകരുടെയിടയില്‍ പ്പോലും ഇത്തരം പിഴവുകള്‍ സംഭവിക്കുന്നതായും അദ്ദേഹം ചൂണ്ടികാട്ടി.

ഒരാളുടെ പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉളളത് വ്യക്തികേന്ദ്രമാകാന്‍ ഇടയാക്കും. എന്നാല്‍ സംഘടന തലത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. അതുകൊണ്ടാണ് ആര്‍എസ്എസിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com