ഇനി സ്ഥിരം ജോലിയില്ല; തൊഴിലാളി വിരുദ്ധ ചട്ടഭേദഗതി നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍

രണ്ടാഴ്ചത്തെ നോട്ടീസ് കാലയളവ് മാത്രം നല്‍കി തൊഴിലുടമയ്ത്ത് തൊഴില്‍ കരാര്‍ റദ്ദാക്കാനും ചട്ടഭേദഗതിയിലൂടെ   അധികാരം ലഭിക്കുന്നു
399ab3929ea0a6a4727022afdc6d95a1
399ab3929ea0a6a4727022afdc6d95a1

ന്യൂഡല്‍ഹി: ഒരു ജീവനക്കാരനെ നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്കായി നിയോഗിക്കാനും, അതു കഴിഞ്ഞ് പിരിച്ചു വിടാനും തൊഴില്‍ ഉടമയ്ക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. 1946ലെ ഇന്‍ഡസ്ട്രീയല്‍ എംപ്ലോയ്‌മെന്റ്(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 

വ്യവസായ മേഖലകളില്‍ സ്ഥിരം ജോലിയെന്ന പൗരന്റെ സ്വപ്‌നങ്ങളെ തകര്‍ത്താണ് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കി നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സ്ഥിരം  തൊഴിലിന് പകരം നിശ്ചിത കരാര്‍ തൊഴിലില്‍ ഉള്‍പ്പെടുത്തി തൊഴിലുടമയ്ക്ക് ഇനി ജീവനക്കാരെ എടുക്കാം. വ്യവസായ  മേഖലയിലെ എല്ലാ വിഭാഗം ജോലിയിലും ഇനി സ്ഥിരം തൊഴില്‍ എന്ന സംവിധാനം ഉണ്ടാവില്ല. 

ഇതിനു പുറമെ, രണ്ടാഴ്ചത്തെ നോട്ടീസ് കാലയളവ് മാത്രം നല്‍കി തൊഴിലുടമയ്ത്ത് തൊഴില്‍ കരാര്‍ റദ്ദാക്കാനും ചട്ടഭേദഗതിയിലൂടെ   അധികാരം ലഭിക്കുന്നു.  പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാതെയും,  തൊഴിലാളി യൂനിയനുകളുമായി കൂടിക്കാഴ്ച നടത്താതേയും, എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ചട്ടഭേദഗതി വരുത്തി പുതിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

പാര്‍ലമെന്റ് കൂടുന്ന സമയത്ത് സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന നടപടി ക്രമം ലംഘിച്ചതിന് പുറമെ, തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ വിഷയം എത്തിക്കാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com