'കനയ്യ എന്നെ ഗര്‍ഭിണിയാക്കി'; ഷെഹ്‌ല റാഷിദിനും കനയ്യകുമാറിനുമെതിരെ അപവാദ പ്രചാരണവുമായി ബിജെപി ഐടി സെല്‍ 

'കനയ്യ എന്നെ ഗര്‍ഭിണിയാക്കി'; ഷെഹ്‌ല റാഷിദിനും കനയ്യകുമാറിനുമെതിരെ അപവാദ പ്രചാരണവുമായി ബിജെപി ഐടി സെല്‍ 


ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനും  ഷെഹ്‌ല റാഷിദിനും എതിരെ ട്വിറ്ററില്‍ അശ്ലീല പ്രചാരണവുമായി സംഘപരിവാര്‍. ഷെഹ്‌ലയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടത്തുന്നത്. ഷെഹ്‌ല റാഷിദ് തന്നെയണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഫാസിസ്റ്റ് സംഘടനയായ ബിജെപിയെ എതിര്‍ക്കുന്നതിന് നിങ്ങള്‍ നല്‍കേണ്ടി വരുന്ന വില ഇതാണ്. ബിജെപിയുടെ ഐടി സെല്ലും ആര്‍എസ്എസിന്റെ മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചും ചേര്‍ന്ന് നടത്തുന്ന തരംതാണ അശ്ലീല പ്രചരണത്തിന്റെ നിലവാരമിതാണ്. ഇത്തരം ആഭാസ പ്രചരണങ്ങളെ കരുതിയിരിക്കുക- ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചു. 

കനയ്യകുമാറില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ ചെയ്യാനുള്ള വഴികള്‍ മുസ്‌ലിം സുഹൃത്തുകള്‍ പറഞ്ഞുതരാമോ എന്നുമുള്ള ഷഹ്‌ലയുടെ ചോദ്യമാണ് വ്യാജമായി പ്രചരിക്കുന്നത്. 

ഇതിനുമുമ്പും നിരവധി തവണ കനയ്യക്കും ഷെഹ്‌ലക്കും എതിരെ സംഘപരിവാര്‍ വ്യാജ പ്രചാരണങ്ങള്‍ നത്തിയിട്ടുണ്ട്. സംഘപരിവാറിനെതിരെ നിരന്തരം ശബ്ദിക്കുന്നവരാണ് എഐഎസ്എഫ് നേതാവായ കനയ്യയും എഐഎസ്എ നേതാവായ ഷെഹ്‌ലയും.

കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകന്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി കനയ്യ കുമാര്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് അശ്ലീല പ്രചാരണവുമായി സംഘപരിവാര്‍  എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com