ടോര്‍ച്ച് വെളിച്ചത്തില്‍ ഓപ്പറേഷന് വിധേയയായ സ്ത്രീ മരിച്ചു: ഹോസ്പിറ്റല്‍ അധികൃതര്‍ക്കെതിരെ കുടുംബം

ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ടോര്‍ച്ച് വെളിച്ചത്തില്‍ ഓപ്പറേഷന് വിധേയയായ സ്ത്രീ മരിച്ചു: ഹോസ്പിറ്റല്‍ അധികൃതര്‍ക്കെതിരെ കുടുംബം

പാട്‌ന: വൈദ്യുതി ഇല്ലാത്ത സമയത്ത് ടോര്‍ച്ച് വെളിച്ചത്തില്‍ ബീഹാറിലെ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായ സ്ത്രീ മരിച്ചു. മാര്‍ച്ച് 19ാം തിയതിയായിരുന്നു യുവതിയുടെ ഓപ്പറേഷന്‍ ടോര്‍ച്ച് വെളിച്ചത്തില്‍ നടത്തിയത്. ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയിലായിരുന്നു അസാധരണ സംഭവം അരങ്ങേറിയത്. ടോര്‍ച്ചിന്റേയും മൊബൈല്‍ ഫോണിന്റേയും വെളിച്ചത്തിലായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. 

എന്നാല്‍ യുവതിക്ക് നല്‍കിയ ചികിത്സയില്‍  തൃപ്തരായിരുന്നില്ല. ബന്ധുക്കള്‍ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവര്‍ സുരക്ഷിതയാണെന്നും രണ്ട് ദിവസം കൂടി കാത്തുനില്‍ക്കണം എന്നുമായിരുന്നു ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത്. 'പിന്നെ പെട്ടെന്നാണ് പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അവര്‍ പറയുന്നത്. എല്ലുപൊട്ടിയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്'- ബന്ധുക്കള്‍ പറയുന്നു.

യുവതിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വൈദ്യുതിയില്ലാത്തത് പരിഗണിക്കാതെ തന്നെ ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിക്കുകയായിരുന്നുവെന്നായിരുന്നു ലോക്കല്‍ ന്യൂസ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതുകൊണ്ട് മൊബൈലിന്റേയും ടോര്‍ച്ചിന്റേയും വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

ആശുപത്രിയില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം ഉണ്ടായിരിക്കണമെന്ന ആവശ്യം നിരന്തരമായി തങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധികാരികള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാറില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം യുവതി മരിച്ച സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com