2014ല്‍ 8 സീറ്റ്; 2019ല്‍ 21! വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ട് അമിത് ഷാ

019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ലോക്‌സഭാ മണ്ഡലങ്ങൡല്‍ 21 സീറ്റിലും വിജയം ലക്ഷ്യമിട്ട് ബിജെപി
2014ല്‍ 8 സീറ്റ്; 2019ല്‍ 21! വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ട് അമിത് ഷാ

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ലോക്‌സഭാ മണ്ഡലങ്ങൡല്‍ 21 സീറ്റിലും വിജയം ലക്ഷ്യമിട്ട് ബിജെപി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 25 സീറ്റുകളില്‍ നിന്നായി 21 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ഗുവഹാത്തിയില്‍ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. 

അസമിന്റെ പുരോഗതിക്കാവശ്യമായ വികസനപദ്ധതികളുമായി ബിജെപി സര്‍ക്കാര്‍ മുന്നേറുകായാണ്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ഗാന്ധിയും കൂട്ടാളികളും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയോട് തനിക്ക് ഒരു കാര്യം മാത്രമെ ചോദിക്കാനുള്ളു. കഴിഞ്ഞ പത്തുവര്‍ഷമായി അസമിന്റെ പുരോഗതിക്കതായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നും അമിത്ഷാ ചോദിച്ചു

മിസോറാം ഒഴികെ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് കൂടി ഭരണപങ്കാളിത്തമുള്ള സര്‍ക്കാരുകളാണ് ഭരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് എട്ടു സീറ്റുകളായിരുന്നു. സമീപകാലത്ത് തെരഞ്ഞടുപ്പ് നടന്ന ത്രിപുരയിലും മേഘാലയത്തിലും നാഗാലാന്റിലും ബിജെപി സഖ്യം അധികാരമേറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com