അഞ്ചാം ക്ലാസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു; ജീവനോടെ കത്തിച്ചു

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
അഞ്ചാം ക്ലാസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു; ജീവനോടെ കത്തിച്ചു

നഗോണ്‍ : 12 വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് വിധേയയാക്കിയ ശേഷം ജീവനോടെ കത്തിച്ചു. അസമിലെ നഗോണ്‍ ജില്ലയിലെ ലാലുന്‍ഗോണ്‍ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നാട്ടുകാരനായ യുവാവ് ഒളിവിലാണ്. 

പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന പ്രതികള്‍ കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങി. 

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമനായ സക്കീര്‍ ഹുസൈന്‍ ഒളിവിലാണെന്നും, ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും നാഗോണ്‍ പൊലീസ് സൂപ്രണ്ട് ശങ്കര്‍ റായ്‌മെദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com