ഇനിയും കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ല; ടിഡിപിയുടേത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുളള കളിയെന്ന് അമിത് ഷാ 

മുന്നണി വിടാനുളള തീരുമാനം ഭൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ അമിത് ഷാ , തീരുമാനം ടിഡിപിയുടെ ഏകപക്ഷീയമായ നിലപാടാണെന്നും വ്യക്തമാക്കി
ഇനിയും കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ല; ടിഡിപിയുടേത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുളള കളിയെന്ന് അമിത് ഷാ 

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുന്നണി വിട്ട ടിഡിപിക്ക് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ കത്ത്. മുന്നണി വിടാനുളള തീരുമാനം ഭൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ അമിത് ഷാ , തീരുമാനം ടിഡിപിയുടെ ഏകപക്ഷീയമായ നിലപാടാണെന്നും വ്യക്തമാക്കി. 

വികസന വിഷയങ്ങള്‍ കണക്കിലെടുക്കാതെയുളള രാഷ്ട്രീയ നേട്ടം മാത്രമാണ് ടിഡിപിയുടെ തീരുമാനത്തിന് പിന്നിലെന്ന് അമിത് ഷാ കത്തില്‍ കുറ്റപ്പെടുത്തുന്നു. മുന്നണി ബന്ധം വിട്ടതിലുളള അതൃപ്തി രേഖപ്പെടുത്തിയ അമിത് ഷാ,മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി നല്‍കിയ സംഭാവനകളും എടുത്തുപറയുന്നു. ആന്ധ്രയിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്.സംസ്ഥാനത്തിന്റെ വികസനത്തിനായി സാധ്യമായ എല്ലാ കാര്യങ്ങളിലും മോദി സര്‍ക്കാര്‍ ശ്രദ്ധാലുവായിരുന്നുവെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു. 

പോളവാരം പദ്ധതിക്കും, പുതിയ തലസ്ഥാന രൂപികരണത്തിനും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും കത്തില്‍ വിശദമാക്കുന്നുണ്ട്. ടിഡിപി തിരിച്ച് മുന്നണിയില്‍ വരണമെന്ന ആഗ്രഹമാണ് കത്തിലുടെ അമിത് ഷാ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ആന്ധ്രയില്‍ ടിഡിപി ബിജെപിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളില്‍ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ ആകില്ലെന്ന സന്ദേശവും കത്തില്‍ അമിത് ഷാ വരച്ചുകാണിക്കുന്നു.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യം കേന്ദ്രസര്‍ക്കാര്‍ തളളിയതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com