ഒരാളുടെ മണ്ടന്‍ തീരുമാനത്തില്‍ ജീവിതം നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നു; നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിവസം മോദിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്

നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ വീണ്ടും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഒരാളുടെ മണ്ടന്‍ തീരുമാനത്തില്‍ ജീവിതം നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നു; നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിവസം മോദിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ വീണ്ടും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിവത്തിലാണ് കോണ്‍ഗ്രസ് പ്രധാമന്ത്രിയെ കുടത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. 

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇന്നേക്ക് 500 ദിവസമാകുന്നു. ഒരാളുടെ മണ്ടന്‍ തീരുമാനം കൊണ്ട് ജീവിതം നഷ്ടപ്പെട്ടുപോയ അനേകം പേരെ ഈ അവസരത്തില്‍ ഞങ്ങള്‍ ഓര്‍ക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 1000, 500 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയത്. തുടര്‍ന്നു രാജ്യത്ത് കനത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു. നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നും നിരോധനത്തെത്തുടര്‍ന്ന് ചികിത്സകള്‍ വൈകിയും രാജ്യത്ത് നിരവധിപേര്‍ മരണപ്പെട്ടു. നിരവധി ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com