'ഞങ്ങളെ കാണാന്‍ പോലും വന്നില്ല'; സുഷമ സ്വരാജിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

2014 ല്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരെ ഐഎസ് ഭീകരന്‍ കൊന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്
'ഞങ്ങളെ കാണാന്‍ പോലും വന്നില്ല'; സുഷമ സ്വരാജിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാഖിലെ മൊസൂളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. തങ്ങളെ നേരില്‍ കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയാറായില്ലെന്നും മന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിപ്പോഴെല്ലാം തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. 2014 ല്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരെ ഐഎസ് ഭീകരന്‍ കൊന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 

സുഷമ സ്വരാജ് തന്നെയാണ് പാര്‍ലമെന്റില്‍ ഇത് അറിയിച്ചത്. തുടര്‍ന്ന് മന്ത്രിയെ നേരിട്ട് കാണാന്‍ കൊല്ലപ്പെട്ട ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ മന്ത്രി തിരക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഇറാഖില്‍ കൊല്ലപ്പെട്ട മഞ്ജീന്ദര്‍ സിങ്ങിന്റെ സഹോദരന്‍ ഗുര്‍പീന്ദര്‍ സിങ് ആരോപിച്ചു. 

കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അതിന് ശേഷമായിരിക്കും മരിച്ചവരുടെ ബന്ധുക്കളുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തുക. എന്നാല്‍ എത്രയും വേഗം മന്ത്രി തങ്ങളെ വന്ന് കാണണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അല്ലെങ്കില്‍ കൊല്ലപ്പെട്ട എല്ലാവരുടേയും കുടുംബാംഗങ്ങളേയും കൂടി ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാരം ഇരിക്കുമെന്നും ഗുര്‍പീന്ദര്‍ പറഞ്ഞു. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കണമെന്നുമാണ് അവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com