തെരഞ്ഞെടുപ്പ് ഫലം മായാവതിക്കുളള മുന്നറിയിപ്പ്: യോഗി ആദിത്യനാഥ് 

ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം ബിഎസ്പി നേതാവ് മായാവതിക്കുളള മുന്നറിയിപ്പാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തെരഞ്ഞെടുപ്പ് ഫലം മായാവതിക്കുളള മുന്നറിയിപ്പ്: യോഗി ആദിത്യനാഥ് 

ലക്‌നൗ: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം ബിഎസ്പി നേതാവ് മായാവതിക്കുളള മുന്നറിയിപ്പാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് ഫലം സമാജ്‌വാദി പാര്‍ട്ടിയുടെ അവസരവാദ മുഖം വീണ്ടും വെളിവാക്കിയെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. ഉത്തര്‍പ്രദേശില്‍ 10 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പതെണ്ണം നേടി ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.

 തെരഞ്ഞെടുപ്പു ഫലം 'ചിലര്‍ക്കുള്ള മുന്നറിയിപ്പാ'ണെന്നും 'അവര്‍ സൂക്ഷിക്കണ'മെന്നും ബി.എസ്.പി നേതാവ് മായാവതിയുടെ പേരു പരാമര്‍ശിക്കാതെ അദ്ദേഹം പ്രതികരിച്ചു. 'ബുദ്ധിശാലികള്‍ക്ക് ഈ മുന്നറിയിപ്പുകള്‍ മതി' കാര്യങ്ങള്‍ മനസ്സിലാകാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 'ജനാധിപത്യത്തിന്റെ വിജയമാണെ'ന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com