മോദി ആപ്പ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നു; ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്ത്

 പ്രധാനമന്ത്രിയുടെ മോദി മൊബൈല്‍ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി ഗവേഷകന്‍
മോദി ആപ്പ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നു; ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്ത്


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മോദി മൊബൈല്‍ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി ഗവേഷകന്‍. ഫ്രഞ്ച് സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സനാണ് സുപ്രധാന വിവിരങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ in.wzrkt.com എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

ഉപയോക്താവിന്റെ ഇ മെയില്‍ വിവരങ്ങളും ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരും അടക്കം ചോര്‍ത്തി നല്‍കുന്നുണ്ട് എന്നാണ് ആല്‍ഡേഴ്‌സണ്‍ ആരോപിക്കുന്നത്. 

 നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഡിവൈസിനെയും നെറ്റ് വര്‍ക്കിനെയും കുറിച്ചുള്ള വിവരങ്ങളും സ്വകാര്യ വിവരങ്ങളും നിങ്ങളുടെ സമ്മതമില്ലാതെ ഒരു തേര്‍ഡ് പാര്‍ട്ടി ഡൊമൈനിലേക്ക് കൈമാറുന്നുണ്ട് എന്ന് ആല്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. 
 ക്ലെവര്‍ ടാപ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ ഡൊമൈനിന്റെ ഉടമകളെന്നും ആല്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. 

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇവരുമായി കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ബന്ധമുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നരേന്ദ്ര മോദി ആപ്പിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആല്‍ഡേഴ്‌സണ്‍ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com