കര്‍ഷക പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി മോദി; കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ്  താങ്ങുവില പ്രഖ്യാപിക്കും 

കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കര്‍ഷക പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി മോദി; കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ്  താങ്ങുവില പ്രഖ്യാപിക്കും 

ന്യൂ​ഡ​ൽ​ഹി: കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൃ​ഷി ഇ​റ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ എ​ല്ലാ ചെ​ലു​വു​ക​ളും ക​ണ​ക്കാ​ക്കി ഇ​തി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മോദി പ്രിമാസറേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ന്‍ കി ​ബാ​ത്തി​ൽ  അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം, യ​ന്ത്ര​ങ്ങ​ളു​ടേ​യും വ​യ​ലി​ൽ പ​ണി​യെ​ടു​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടേ​യും ചെ​ല​വ്, വി​ത്തി​ന്‍റെ ചെ​ല​വ്, വ​ളം, ജ​ല​സേ​ച​നം, ഭൂ​നി​കു​തി, മൂ​ല​ധ​ന​ത്തി​ന്‍റെ പ​ലി​ശ, പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന വ​യ​ലി​ന്‍റെ പാ​ട്ടം, കൃ​ഷി​ക്കാ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ണി​യെ​ടു​ത്താ​ൽ അ​വ​ർ​ക്കു ല​ഭി​ക്കേ​ണ്ട വേ​ത​നം ഉ​ൾ​പ്പെ​ടെ കൃ​ഷി​ച്ചെ​ല​വാ​യി പ​രി​ഗ​ണി​ക്കും. കൃ​ഷി​ക്കാ​ർ​ക്ക് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. കാ​ർ​ഷി​ക വി​പ​ണ​ന പ​രി​ഷ്കാ​ര​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഗ്രാ​മീ​ണ ച​ന്ത​ക​ളെ മൊ​ത്ത​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യും ആ​ഗോ​ള വി​പ​ണി​യു​മാ​യും ബ​ന്ധി​പ്പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സർക്കാരിനെതിരെ കർഷക സമരങ്ങൾ ശക്തിപ്രാപിക്കുന്ന സന്ദർഭത്തിലാണ് മോദി  പുതിയ വാ​ഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും കനത്ത കര്‍ഷക പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെ ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്തില്‍ നടന്ന കര്‍ഷക മാര്‍ച്ച് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്തുമെന്ന് കരുതിയാണ് പുതിയ വാഗ്ദാനവുമായി മോദി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com