ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്

ഡെറഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്


ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡെറഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

തലയ്ക്ക് പരിക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷമിയുടെ വലതു കണ്ണിന് മുകളിലായി നാല് തുന്നല്‍ ഇട്ടതായാണ് റിപ്പോര്‍ട്ട്. ഷമി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ആശുപത്രി വൃത്തങ്ങല്‍ സൂചിപ്പിച്ചു.

അടുത്തിടെ ഷമിയുടെ ഭാര്യയുടെ പരാതിയെ തുടർന്നു അദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്തിരുന്നു.ഗാർഹിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com