ഹിന്ദുത്വ അജണ്ട വാര്‍ത്തയാക്കാന്‍ കോടികള്‍; മാധ്യമങ്ങള്‍ക്കെതിരെ കോബ്രാ പോസ്റ്റിന്റെ രഹസ്യ ക്യാമറ ഓപ്പറേഷന്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദുത്വ അജണ്ട അടങ്ങുന്ന വാര്‍ത്തകളും മറ്റും നല്‍കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തല്‍
ഹിന്ദുത്വ അജണ്ട വാര്‍ത്തയാക്കാന്‍ കോടികള്‍; മാധ്യമങ്ങള്‍ക്കെതിരെ കോബ്രാ പോസ്റ്റിന്റെ രഹസ്യ ക്യാമറ ഓപ്പറേഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദുത്വ അജണ്ട അടങ്ങുന്ന വാര്‍ത്തകളും മറ്റും നല്‍കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തല്‍. വടക്കേ ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയാണ് വാര്‍ത്താ വെബ്‌സൈറ്റ് കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. 

14 മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ ഇത്തരം വാര്‍ത്തകളും അനുബന്ധ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിക്കുന്ന വീഡിയോയും പുറത്തുവിട്ടു. ഇതിന് പ്രത്യൂപകാരമായി ആറു കോടി മുതല്‍ 50 കോടി രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതിന് പുറമേ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും മാധ്യമപ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിക്കുക,നിയമരംഗത്ത് പേരെടുത്ത വ്യക്തികളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുക അടക്കം നിരവധി രംഗങ്ങളില്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായതായും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അനുകൂല വാര്‍ത്തകളും പരമ്പരകളും മറ്റും നല്‍കാന്‍ പ്രമുഖ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളെയും വാര്‍ത്താ ചാനലുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കോബ്രാ പോസ്റ്റ് അന്വേഷണ സംഘം സമീപിക്കുകയായിരുന്നു. മുപ്പതിലേറെ സ്ഥാപനങ്ങള്‍ പണം വാങ്ങി ഇത്തരം വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.ഓപ്പറേഷന്‍ 136 എന്ന കോഡ് നെയിമിലായിരുന്നു സ്റ്റിങ് ഓപ്പറേഷന്‍.

രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരെ വ്യക്തിപരമായി തേജോവധം ചെയയ്യുന്ന വാര്‍ത്തകള്‍ ചെയ്യാമെന്നും ചിലര്‍ സമ്മതിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com