ബലാല്‍സംഗം ചെയ്യുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംപി

പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ ബലാല്‍സംഗ കുറ്റത്തിന് പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുത്
ബലാല്‍സംഗം ചെയ്യുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി : ബലാല്‍സംഗം ചെയ്യുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംപി. അസമില്‍ നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മ്മയാണ് ആ ആവശ്യം ഉന്നയിച്ചത്. ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ വെടിവെച്ചുകൊല്ലാന്‍ ഷൂട്ടിംഗ് സ്‌ക്വാഡിനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ ബലാല്‍സംഗ കുറ്റത്തിന് പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുത്. ജുവനൈല്‍ എന്ന പ്രത്യേക പരിഗണന നല്‍കേണ്ടതില്ല. സ്ത്രീകളോട് തെറ്റായി പെരുമാറുന്നവര്‍ക്ക് പത്തുവര്‍ഷമെങ്കിലും ശിക്ഷ ഉറപ്പാക്കണം.

ബലാല്‍സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കി കൊല്ലുകയോ, വെടിവെച്ചുകൊല്ലുകയോ ആണ് വേണ്ടതെന്നും രാം പ്രസാദ് ശര്‍മ്മ അഭിപ്രായപ്പെട്ടു. അസമില്‍ അഞ്ചാം ക്ലാസുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ തീ കൊളുത്തി കൊന്ന സംഭവത്തെ തുടര്‍ന്നാണ് രാം പ്രസാദ് ശര്‍മ്മ ഇത്തരം ആവശ്യം മുന്നോട്ടുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com