ചോദ്യച്ചോര്‍ച്ച അറിഞ്ഞിട്ടും പരീക്ഷ നടത്തി,  സിബിഎസ്ഇക്കു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

ചോദ്യച്ചോര്‍ച്ച അറിഞ്ഞിട്ടും പരീക്ഷ നടത്തി,  സിബിഎസ്ഇക്കു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
ചോദ്യച്ചോര്‍ച്ച അറിഞ്ഞിട്ടും പരീക്ഷ നടത്തി,  സിബിഎസ്ഇക്കു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പരീക്ഷാപേപ്പര്‍ ചോര്‍ന്നതില്‍ സിബിഎസ്ഇക്കു ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ചോര്‍ന്ന ചോദ്യപ്പേപ്പര്‍ പരീക്ഷയുടെ തലേന്നു തന്നെ സിബിഎസ്ഇക്കു ലഭിച്ചിരുന്നെന്നും എന്നിട്ടും പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയുമായിരുന്നു എന്നാണ് വാര്‍ത്തകള്‍. അതിനിടെ ചോര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്നു കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കണോമിക്‌സ്, കണക്ക് ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. ഈ പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷാ നടത്തിപ്പില്‍ സിബിഎസ്ഇക്കു ഗുരുതര വീഴ്ച സംഭവിച്ചതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചോര്‍ന്ന ചോദ്യപ്പേപ്പര്‍ പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ തന്നെ ലഭിച്ചിട്ടും അതുമറച്ചുവച്ച് പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന, ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം സിബിഎസ്ഇയില്‍നിന്നു വിശദീകരണം തേടിയിട്ടുണ്ട്. 

ചോര്‍ച്ചയിലെ സൂത്രധാരനെന്നു കരുതുന്നയാ4ളെ ഇന്നു രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി രാജേന്ദ്ര നഗറില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന വിക്കിലാണ് പിടിലിയായത്. 

വിക്കിയുടെ കേന്ദ്രത്തില്‍നിന്നാണ് ചോദ്യക്കടലാസ് ചോര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 23ന് സിബിഎസ്ഇക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. ഇക്കാര്യം സിബിഎസ്ഇ അറിയിച്ചതിനുസരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

അതിനിടെ ഇക്കണോമിക്‌സും കണക്കും കൂടാതെ മറ്റു പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും പരീക്ഷ പൂര്‍ണായും വീണ്ടും നടത്തണമെന്നും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com