'ചൗക്കിദാര്‍ വീക്ക്, സര്‍വത്ര ലീക്ക്'; ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2018 11:12 AM  |  

Last Updated: 29th March 2018 11:12 AM  |   A+A-   |  

Modi-Rahul

 

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് സര്‍വത്ര ചോര്‍ച്ചയായിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കാവല്‍ക്കാരന്‍ വീക്ക് ആയതോടെയാണ് ലീക്ക് വ്യാപകമായതെന്ന് രാഹുല്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

എത്ര ചോര്‍ച്ചയായി എന്നാണ് രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നത്. ഡേറ്റാ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്എസ് സി പരീക്ഷാ ചോര്‍ച്ച, തെരഞ്ഞെടുപ്പു തിയതി ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച. 

എല്ലായിടത്തും ചോര്‍ച്ചയാണ്, ചൗക്കിദാര്‍ വീക്ക് ആയിരിക്കുന്നുവെന്നും രാഹുല്‍ പരിസഹിച്ചു.