ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, തലയ്ക്കടിച്ച് കൊന്ന് കാനയില്‍ തള്ളി; ഡല്‍ഹി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ യുവാവ് അറസ്റ്റില്‍

രണ്ട് യുവാക്കളും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, തലയ്ക്കടിച്ച് കൊന്ന് കാനയില്‍ തള്ളി; ഡല്‍ഹി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ യുവാവ് അറസ്റ്റില്‍

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തി കാനയില്‍ തള്ളി. മാര്‍ച്ച് 22 ന് കാണാതായതായി പരാതി ലഭിച്ച 21 കാരനായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ബുധനാഴ്ച രാത്രിയാണ് കാനയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഷ്‌റത്ത് അലി എന്ന 25 കാരന്‍ അറസ്റ്റിലാകുന്നത്. രണ്ട് യുവാക്കളും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്നത്. 

പരിചയപ്പെട്ടതിന് ശേഷം ഇരുവരും മൂന്ന് വട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാര്‍ച്ച് 22 ന് ഇരുവരും കണ്ടു മുട്ടിയിരുന്നു. അന്ന് ചില പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് എത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

കൊല നടത്തിയതിന് ശേഷം തട്ടിക്കൊണ്ടുപോകലാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇഷ്‌റത്ത് യുവാവിന്റെ വാട്ട്‌സാപ്പില്‍ നിന്ന് അച്ഛനെ വിളിക്കുകയും മോചനദ്രവ്യമായി 50 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു. കൈയും കാലും കെട്ടിയിട്ട വിദ്യാര്‍ത്ഥിയുടെ ചിത്രവും അച്ഛന് അയച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22 ന് തന്നെ പൊലീസസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഷ്‌റത്തിനൊപ്പം യുവാവിനെ കണ്ടതായി ചില ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇരുവരും ഒരുമിച്ചായിരുന്നെന്ന് തെളിഞ്ഞു. എന്നാല്‍ പൊലീസിന്റെ അലംഭാവമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com