'പെണ്‍കുട്ടികള്‍ ഷോര്‍ട്‌സ് ധരിച്ച് കളിക്കേണ്ട' ; ബംഗാളില്‍ വീണ്ടും സദാചാര പൊലീസ് വിളയാട്ടം

പെണ്‍കുട്ടികള്‍ ഷോര്‍ട്‌സും ടിഷര്‍ട്ടും ധരിച്ച് പരിശീലനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് ഒരുസംഘം വനിതകള്‍ പ്രതിഷേധവുമായെത്തിയത്
'പെണ്‍കുട്ടികള്‍ ഷോര്‍ട്‌സ് ധരിച്ച് കളിക്കേണ്ട' ; ബംഗാളില്‍ വീണ്ടും സദാചാര പൊലീസ് വിളയാട്ടം

കൊല്‍ക്കത്ത : ബംഗാളില്‍ വീണ്ടും സദാചാര പൊലീസ് വിളയാട്ടം. ഹൗറയിലെ ശിബ്പൂരിലെ സ്‌പോര്‍ട്‌സ് ക്ലബില്‍ പെണ്‍കുട്ടികള്‍ ഷോര്‍ട്‌സും ടിഷര്‍ട്ടും ധരിച്ച് പരിശീലനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് ഒരുസംഘം വനിതകള്‍ പ്രതിഷേധവുമായെത്തിയത്. പെണ്‍കുട്ടികള്‍ ഷോര്‍ട്‌സും ടി ഷര്‍ട്ടും ധരിക്കുന്നത് സദാചാരത്തിന് നിരക്കുന്നതല്ലെന്നായിരുന്നു ഇവരുടെ വാദം. 

10 നും 15 നും ഇടയിലുള്ള പെണ്‍കുട്ടികളാണ് ടേബിള്‍ ടെന്നീസ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നത്. അതിനിടെ ക്ലബിലേക്ക് ഇരച്ചുകയറിയ വനിതകള്‍ പെണ്‍കുട്ടികള്‍ ഷോര്‍ട്‌സ് ധരിച്ചുള്ള പരിശീലനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബഹളം വെച്ചുവെന്ന് ക്ലബിലെ പരിശീലകന്‍ ദേബാശിഷ് അധികാരി ആനന്ദബസാര്‍ പത്രികയോട് പറഞ്ഞു. 

ക്ലബില്‍ ബഹളം വെച്ച വനിതകള്‍ ടേബിള്‍ ടെന്നീസ് ബോര്‍ഡുകളും വേലികളും നശിപ്പിച്ചതായി ക്ലബ് അധികൃതര്‍ അറിയിച്ചു. വനിതകളുടെ സംഘം കുട്ടികളെയും അധികൃതരെയും അസഭ്യം വിളിച്ചതായും ക്ലബ് മാനേജര്‍ ദേബാശിഷ് നന്ദ പറഞ്ഞു. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍, കെട്ടിപ്പിടിച്ചു എന്നാരോപിച്ച് 
മെട്രോയില്‍ വെച്ച് യുവാവിനെയും യുവതിയെയും സദാചാര വാദികള്‍ മര്‍ദിച്ചത് രാജ്യത്ത് ചര്‍ച്ചയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com