പുരാതന ശവകുടീരം ക്ഷേത്രമാക്കിയത് ഗുരുതരമായ നിയമലംഘനമെന്ന് പുരാവസ്തു വകുപ്പ്

സഫ്ദര്‍ജംഗിലെ ഹുമയൂണ്‍പുരിലെ  ശവകുടീരം ക്ഷേത്രമാക്കിയ സംഭവത്തില്‍ ഗുരുതരമായ നിയമലംഘനം നടന്നെന്ന് പുരാവസ്തു വകുപ്പ്- അനുമതി വാങ്ങാതെയാണ് പുനര്‍ നിര്‍മ്മാണം  നടത്തിയത്‌ 
പുരാതന ശവകുടീരം ക്ഷേത്രമാക്കിയത് ഗുരുതരമായ നിയമലംഘനമെന്ന് പുരാവസ്തു വകുപ്പ്

ന്യൂഡല്‍ഹി: സഫ്ദര്‍ജംഗിലെ ഹുമയൂണ്‍പുരിലെ  ശവകുടീരം ക്ഷേത്രമാക്കിയ സംഭവത്തില്‍ ഗുരുതരമായ നിയമലംഘനം നടന്നെന്ന് പുരാവസ്തു വകുപ്പ്. റിപ്പോര്‍ട്ട്  ദില്ലിസര്‍ക്കാരിന് കൈമാറി. പുരാവസ്തു വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് പുനര്‍ നിര്‍മ്മാണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

നാളിതുവരെ കുടീരമായിരുന്ന കെട്ടിടം ഒരു സുപ്രഭാതത്തില്‍ ക്ഷേത്രമായി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടം പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റിയതിന് പിന്നാലെ സംഭവത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണം പ്രഖ്യാപിച്ചു.  സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ട്ട് കള്‍ച്ചര്‍ ആന്‍ഡ് ലാംഗ്വേജ് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.പൈതൃക സ്വത്തുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും രൂപമാറ്റം വരുത്തുന്നതും ഗുരുതരമായ നിയമ ലംഘനമാണെന്ന് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ മന്ത്രി അറിയിച്ചു. 

പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പുരാവസ്തു വകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, ഇതിന് കേടുപാട് വരുത്തിയവര്‍ക്കും രൂപമാറ്റം വരുത്തിയവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.കുടീരത്തെ രൂപമാറ്റം വരുത്തി ക്ഷേത്രമാക്കി മാറ്റിയതിന് വര്‍ധിച്ച ഗൗരവത്തോടെ കാണും. ഈ രൂപമാറ്റത്തിലൂടെ പൈതൃക സ്വത്ത് സംബന്ധിച്ച നിയമം ലംഘനം മാത്രമല്ല നടത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയും ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com