പൂനയില്‍ ഞാന്‍ തന്നെ; തെരഞ്ഞടുപ്പിന് ഒരു വര്‍ഷം മുമ്പെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ബിജെപി എംപി

പൂനെ മണ്ഡലത്തില്‍ മൂന്നരലക്ഷം വോട്ടിന് താന്‍ ജയിക്കുമെന്നാണ് കാക്കഡെയുടെ അവകാശവാദം - കാക്കഡെ തന്നെ മണ്ഡലത്തില്‍ നടത്തിയ സര്‍വെയെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌ 
പൂനയില്‍ ഞാന്‍ തന്നെ; തെരഞ്ഞടുപ്പിന് ഒരു വര്‍ഷം മുമ്പെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ബിജെപി എംപി


അഹമ്മദാബാദ്: അടുത്ത തെരഞ്ഞെടുപ്പില്‍ പൂന ലോക്‌സഭാ മണ്ഡലത്തില്‍ ഞാന്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ നേതാവും രാജ്യസഭാംഗവുമായ സജ്ഞയ് കാക്കഡെ. പൂനെ മണ്ഡലത്തില്‍ താന്‍ നടത്തിയ സര്‍വെയെ തുടര്‍ന്നാണ് കാക്കഡെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കാക്കഡെയുടെ നടപടിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.

പൂനെ മണ്ഡലത്തില്‍ മൂന്നരലക്ഷം വോട്ടിന് താന്‍ ജയിക്കുമെന്നാണ് കാക്കഡെയുടെ അവകാശവാദം. നിലവില്‍ അനില്‍ ഷിറോളെയാണ് പൂനെയിലെ എംപി. 2019ലെ തെരഞ്ഞടുപ്പില്‍ പുതിയ തലമുറയില്‍ നിന്നുളള ആളുകളെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടത്. പൂനെയില്‍ ഒന്നരലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. അതുകൊണ്ട് വിജയസാധ്യതയും മെറിറ്റും അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. അങ്ങനെയെങ്കില്‍ പൂനെയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്നും കാക്കഡെ പറഞ്ഞു.

അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞടുപ്പിനായി താന്‍ പ്രചാരണപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടിക്കായി എട്ട് എംഎല്‍എമാരും 128 കൗണ്‍സിലര്‍മാരുമുണ്ട്. ഇവരെല്ലാവരുമായി തന്റെ പ്ലാന്‍ അവതരിപ്പിച്ചതായും കാക്കഡെ പറഞ്ഞു. മണ്ഡലത്തില്‍ തന്റെ പ്രചരണത്തിനായി പതിനായിരം പാര്‍ട്ടി വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനമാരംഭിച്ചതായും എംപി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഗുജറാത്തില്‍ ബിജെപി വലിയ വിജയം നേടും. ഇതിന് കാരണം മോദി തരംഗം മാത്രമാണ്. 

ഗുജറാത്ത്  തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് കാക്കഡെ പറഞ്ഞിരുന്നു.  കോണ്‍ഗ്രസ് ഭൂരിപക്ഷത്തിനരികിലെത്തുമെന്നുമായിരുന്നു സര്‍വെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com