'പെൺകുട്ടികളെ രക്ഷിക്കേണ്ടത് ബിജെപി എംഎൽഎമാരിൽനിന്ന്' ; പരിഹാസവുമായി രാഹുൽ ​ഗാന്ധി

കർണാടകയിലെ കൽബുർ​ഗയിൽ തെര‍ഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ബിജെപിക്ക് എതിരെ രാഹുൽ രൂക്ഷ വിമർശനം ഉയർത്തിയത്
'പെൺകുട്ടികളെ രക്ഷിക്കേണ്ടത് ബിജെപി എംഎൽഎമാരിൽനിന്ന്' ; പരിഹാസവുമായി രാഹുൽ ​ഗാന്ധി

ബം​ഗലൂരു : പെൺകുട്ടികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കിയുള്ള 'ബേഠി ബചാവോ, ബേഠി പഠാവോ' എന്ന ബി ജെ പിയുടെ മുദ്രാവാക്യം മാറ്റി വിളിക്കാൻ സമയമായെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി.  ബേഠി ബചാവോ, ബേഠി പഠാവോ എന്നത് മാറ്റി, ബി ജെ പി എം എൽ എമാരിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കൂ എന്നർത്ഥമുള്ള 'ബേഠി ബചാവോ ബിജെപി എംഎൽഎ സെ' എന്നാക്കണമെന്ന് രാഹുൽ ​ഗാന്ധി പരിഹസിച്ചു. 

കർണാടകയിലെ കൽബുർ​ഗയിൽ തെര‍ഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ രാഹുൽ രൂക്ഷ വിമർശനം ഉയർത്തിയത്. യുപിയിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ പെൺകുട്ടിയെ പീഡിപ്പിച്ചത് പരാമർശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. സ്ത്രീകളെയും പെൺകുട്ടികളെയും രക്ഷിക്കേണ്ടത് മറ്റാരിൽ നിന്നുമല്ല. ബിജെപിയിൽ നിന്നാണ്, ബിജെപി എംഎൽഎമാരിൽ നിന്നാണ്. രാഹുൽ ​ഗാന്ധി പരിഹസിച്ചു.

രാജ്യത്ത് സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുകയാണ്. വിദ്യാഭ്യാസം, ആരോ​ഗ്യം, തൊഴിൽ, സ്തീസുരക്ഷ എന്നി മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. രാജ്യത്ത് ദലിതുകളും സ്ത്രീകളും ആക്രമിക്കപ്പെടുമ്പോൾ കോൺ​ഗ്രസാണ് പിന്തുണയുമായെത്തുന്നത്. നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ ക്ഷേമമല്ല, മറിച്ച് തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ലക്ഷ്യമെന്നും രാഹുൽ കുറ്റപ്പെടുത്തി. 

അതേസമയം താൻ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റാണ്, ബി ജെ പിയുടെ പ്രകടന പത്രികയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കോൺഗ്രസ്‌ ഇന്ദിരാ കാന്റീൻ അവതരിപ്പിച്ചപ്പോൾ അന്നപൂർണ കാന്റീനുമായാണ് ബിജെപി  വരുന്നതെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com