12,066 ഏക്കര്‍ റയില്‍വെ ഭൂമി വില്‍പ്പനക്ക്; സ്വകാര്യവത്കരണ നീക്കം ശക്തം 

ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വാങ്ങാം. അല്ലെങ്കില്‍ സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കാം എന്നാണ് റയില്‍വെ ബോര്‍ഡ്  ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍  പറയുന്നത്
12,066 ഏക്കര്‍ റയില്‍വെ ഭൂമി വില്‍പ്പനക്ക്; സ്വകാര്യവത്കരണ നീക്കം ശക്തം 

ന്യൂഡല്‍ഹി: ഉപയോഗശൂന്യമായി കിടക്കുന്ന ഏക്കറുകണക്കിന് ഭൂമി വിറ്റഴിക്കാനൊരുങ്ങി റയില്‍വെ. വികസനത്തിന്റെ  പേരുപറഞ്ഞുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിലായി കിടക്കുന്ന ഭൂമി വിറ്റഴിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച റയില്‍വെ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വാങ്ങാം. അല്ലെങ്കില്‍ സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കാം എന്നാണ് റയില്‍വെ ബോര്‍ഡ് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഇതിലൂടെ റയില്‍വെ സ്വകാര്യവത്കരണ നീക്കം തീവ്രമാക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

പശ്ചിമ ബംഗാള്‍, ഗുജറാത്ത്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. നിലവിലെ വിപണി വില സര്‍ക്കാര്‍ റയില്‍വെയ്ക്ക് നല്‍കണം. ഈ ഭൂമി സംസ്ഥാന സര്‍ക്കാരിന് ഹൈവേ തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാം. സംസ്ഥാന സര്‍ക്കാരിന് മറ്റുള്ള വ്യക്തികള്‍ക്ക് ഈ ഭൂമി കൈമാറാവുന്നതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ വിനിയോഗിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കില്‍ ആയിരക്കണക്കിന് കോടിക്കണക്കിന് രൂപ റയില്‍വെയുടെ കൈകളിലെത്തും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com