ബിജെപി ഭരണത്തില്‍ ഓരോ പന്ത്രണ്ട് മിനിറ്റിലും ദലിതര്‍ അക്രമിക്കപ്പെടുന്നു; ഒരോ ദിവസവും ആറ് ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരകളാകുന്നു: കോണ്‍ഗ്രസ്

ബിജെപി ഭരണത്തിന് കീഴില്‍ ദലിതരെ രണ്ടാംകിടക്കാരായി പരിഗണിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ബിജെപി ഭരണത്തില്‍ ഓരോ പന്ത്രണ്ട് മിനിറ്റിലും ദലിതര്‍ അക്രമിക്കപ്പെടുന്നു; ഒരോ ദിവസവും ആറ് ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരകളാകുന്നു: കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴില്‍ ദലിതരെ രണ്ടാംകിടക്കാരായി പരിഗണിക്കുന്നുവെന്ന് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ദലിത് കുടുംബങ്ങളില്‍ വിവാഹം നടക്കുന്നത് മൂന്നുദിവസം മുമ്പെ പൊലീസില്‍ അറിയിക്കണമെന്ന വിവാദ അറിയിപ്പിനെതിരെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. സ്വതതന്ത്ര ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് വളരെ അസ്വാഭാവികവും മാനക്കേടുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ  പി.എല്‍ പുനിയ പറഞ്ഞു. 

ബിജെപി പ്രവര്‍ത്തകരുടെ ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള അതിക്രമങങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ മോദി അംബേദ്കര്‍ സ്തുതി നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹാസ്യമായ തരത്തില്‍ വളര്‍ന്നത് പഴയകാലത്തെ തൊട്ടുകൂടായ്മ പോലുള്ള അനാചരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ദലിതര്‍ക്കെിതരായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് ദലിതര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിന് കീഴില്‍ ഓരോ പന്ത്രണ്ട് മിനിറ്റിനുള്ളിലും ദലിതര്‍ ആക്രമിക്കപ്പെടുന്നു. ഓരോ ദിവസവും ആറ് ദലിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരകളാകുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com